Submitted by keralatourism on വ്യാഴം, 09/30/2010 - 16:30
പടിഞ്ഞാറ് ഭാഗം അറബിക്കടലും, കിഴക്ക് വളപട്ടണം പുഴയും, തെക്ക് അഴിമുഖവും, വടക്ക് മാടായി പഞ്ചായത്തും അതിരിടുന്ന ഒരു ഉപദ്വീപായ മാട്ടൂല്‍ പഴയചിറക്കല്‍ താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമാണ്. പഴയകാലങ്ങളില്‍ നാളികേര ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പേര്കേട്ട പ്രദേശമായിരുന്നു മാട്ടൂല്‍ . മഹാരാഷ്ട്ര , ഗുജറാത്ത് , കറാച്ചി എന്നിവിടങ്ങളിലേക്കായിരുന്നു നാളികേര ഉല്‍പന്നങ്ങളുടെ കയറ്റുമതി പ്രധാനമായി നടന്നിരുന്നത്. മരവ്യവസായത്തിന് പേര്കേട്ട വളപട്ടണത്തിന്റെ വ്യാവസായിക പ്രാധാന്യവും മാട്ടൂല്‍ അഴിമുഖത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു. പഴയ കാര്‍ഷിക വ്യാവസായിക പെരുമ അന്യംനിന്നുവെങ്കിലും ഇന്നും കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്തുന്നു ഈ മനോഹരമായ കൊച്ചു ഗ്രാമം






